Contact Us




ആമുഖം

ഒരു സമൂഹത്തിന്റെ മാറ്റത്തിന് ചാലക ശക്തിയായി മാറിയ ഡോ.പൽപ്പുവിന്റെ നാമധേയത്തിൽ 2021 നവംബറിലാണ് ഡോക്ടർ പൽപ്പു ചാരിറ്റബിൾ ട്രസ്റ്റ് രൂപം കൊണ്ടത്.സാമൂതിരിയുടെ ചരിത്ര നഗരമായ കോഴിക്കോടിന്റെ തനതായ പൈതൃകവും സ്നേഹവും കാരുണ്യവും ആർദ്രതയും ചേർന്നുള്ള പ്രവർത്തനത്തിനാണ് ട്രസ്റ്റ് മുൻതൂക്കം നൽകുന്നത്. സമാനമനസ്ക്കരെ ചേർത്ത് നിർത്തി, കാലവും ദൂരവും വർണവും ഇല്ലാതെ ഏത് ദേശക്കാരുമായും സഹകരിപ്പിച്ചാണ് പ്രവർത്തനം മുന്നോട്ട് പോകുന്നത്.മൂന്നു വർഷമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ അശരണരായ രോഗികൾക്ക് തുടർച്ചയായി രാവിലെ കഞ്ഞി വിതരണം തുടരുന്നു.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രണ്ടു കുട്ടികളുടെ പൂർണ വിദ്യാഭ്യാസം ട്രസ്റ്റ് നടത്തുന്നു.ആഴ്ചയിൽ ഒരു ദിവസം ഹോമിയോ കൺസൾട്ടന്റ് വഴി സൗജന്യ ചികിത്സയും സാജന്യ ഹോമിയോ മരുന്നും നൽകുന്നു.കിടപ്പുരോഗികൾക്ക് സൗജന്യ മരുന്നു വിതരണം, വൃക്കരോഗികൾക്ക് സാമ്പത്തിക സഹായം എന്നിവ നൽകിവരുന്നു. ഒപ്പം സൗജന്യ മെഡിക്കൽ ക്യാംപ്, മാനസിക വളർച്ചാ മോട്ടിവേഷൻ ക്യാംപുകൾ നൽകുന്നുണ്ട്..ഭാവി പരിപാടിയിൽ ഹെൽത്ത് സെന്റർ, പഠന കേന്ദ്രങ്ങൾ, ഹെൽപ് സെന്ററുകൾ ആരംഭിക്കാനുള്ള പദ്ധതികളും ഒരുങ്ങുന്നുണ്ട്.

Our Services

Members